പൗ​ര​ത്വ ഭേ​ദ​ഗ​തിക്കെതിരേ രാ​ജ​സ്ഥാനും പ്ര​മേ​യം പാ​സാ​ക്കി

ജ​യ്പു​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ​യും പ്ര​മേ​യം പാ​സാ​ക്കി. ​ വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കുമെന്നാണ് സൂചന. മധ്യ പ്രദേശും പ്രമേയം അവതരിപ്പിക്കും.   നടപ്പ് സമ്മേളനത്തില്‍  സി​എ​എ​ക്കെ​തി​രാ​യ പ്ര​മേ​യം സ​ഭ​യി​ൽ പാ​സാ​ക്കു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യോ​ഗം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള​മാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ദ​തി​ക്കെ​തി​രേ ആ​ദ്യം പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പഞ്ചാബും  പ്രമേയം പാസാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്താൻ കൂടുതൽ സംസ്ഥാനങ്ങളെ ഒന്നിച്ചണി നിരത്താനാണ് യുപിഎ ആലോചിക്കുന്നത്.