സൗജന്യമായി ഇന്ത്യ കാണാൻ അവസരം

ന്യൂഡെൽ​ഹി: ഒരു വർഷം കൊണ്ട് സൗജന്യമായി രാ​ജ്യ​ത്തെ വി​നോ​ദ​ സഞ്ചാര കേന്ദ്രങ്ങൾ കാണാൻ അവസരം.

 കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പി​ന്‍റ പു​തി​യ പ​ദ്ധ​തിയിലാണ് ഇ​ന്ത്യ​യി​ലെ 15 പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ന്ദ​ർ​ശി​ക്കാൻ  യാ​ത്രാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കുക.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ലാ​ദ്സിം​ഗ് പ​ട്ടേ​ൽ ഒ​ഡീ​ഷ​യി​ൽ ന​ട​ന്ന ദേ​ശീ​യ ടൂ​റി​സം സെ​മി​നാ​റി​ലാ​ണ്  പു​തി​യ പ​ദ്ധ​തി​ പ്രഖ്യാപിച്ചത്.

15 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്രാ​ചെ​ല​വ് ന​ൽ​കും. അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ ടൂ​റി​സം വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും  മന്ത്രി പ​റ​ഞ്ഞു.

സ്വന്തം സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള​ള 15 സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം എ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.