ന്യൂഡെല്‍ഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതില്‍ അഭിമാനമുണ്ടെന്നും ഇതിൽ യാതൊരു മനസ്താപവുമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്.
അടുത്ത മാസം ഒന്നിന് രാവിലെ ആറിനാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.സംഭവം നടക്കുന്ന സമയത്ത് പ്രതിക്ക് 18 വയസ്സ് തികഞ്ഞിരുന്നില്ല എന്ന് കാണിച്ചായിരുന്നു. ഹര്‍ജി സമര്‍പ്പിച്ചത്. വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ഹർജികളെല്ലാം തള്ളിയ പശ്ചാതലത്തിലാണ് ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റുന്നത്.
അതേ സമയം കേസിലെ നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണെന്ന് പവൻ പറഞ്ഞു. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷയാണ് മറുപടിയെന്നും പവൻ അഭിപ്രായപ്പെട്ടു.
ആരാച്ചാരായതില്‍ സങ്കടമില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ആരാച്ചാരായത്. ഈ തീരുമാനത്തിൽ മാറ്റമില്ല. തൊഴില്‍ തെറ്റായി തോന്നിയിട്ടുമില്ല.
ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങിയിരിക്കയാണെന്നും ഒരു ഭയവുമില്ലെന്നും പവന്‍ ജല്ലാദ് പറഞ്ഞു..
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ അച്ഛനും മുത്തച്ഛനുമാണ് ആരാച്ചാര്‍ ജോലിയിലേക്കുള്ള തൻ്റെ വഴികാട്ടികള്‍. ഇരുപത്തിരണ്ടാം വയസ് മുതല്‍ കൊലക്കയര്‍ കൈയിലെടുത്ത താന്‍ ഇതുവരെ അഞ്ച് പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്നും പവൻ പറഞ്ഞു.
നാല് തലമുറകളായി കുടുംബത്തിന്റെ ജോലിയാണിതെന്നും അനീതിക്കെതിരായ ഏറ്റവും ശക്തമായ നിലപാടിൽ അഭിമാനമുണ്ടെന്നും പവൻ ജലാദ് പറഞ്ഞു.