ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങൾ

അമരാവതി: ദക്ഷിണാഫ്രിക്ക മാതൃകയിൽ ആന്ധ്രപ്രദേശിന് ഇനി മൂന്ന് തലസ്ഥാനങ്ങൾ. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങൾ .

നിലവിലെ തലസ്ഥാനമായ അമരാവതിയില്ലാണ് നിയമസഭ. സെക്രട്ടറിയേറ്റുൾപെടുന്ന ഭരണനിർവ്വഹണ തലസ്ഥാനം വിശാഖപട്ടണമായിരിക്കും. ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കർണൂലാണ് നീതിന്യായ തലസ്ഥാനം.
ഇത് സംബന്ധിച്ച  ബില്ലിന് നിയമസഭ അംഗീകാരം നല്‍കി.

അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള എതിര്‍പ്പിനിടെയാണ് ബില്ലിന് നിയസഭ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി ജഗൻ മോഹൻറെഡിയുടെ പ്രസംഗം തടസപ്പെടുത്തിയ റ്റി ഡി പി അംഗങ്ങളെ സസ്പെൻഡ് ചെയ്തു.

അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കിക്കൊണ്ടാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്തെ വിവിധ സോണുകളാക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്.