നെഞ്ചിലൊരു നീറ്റലായി മരട്; നിയമ ലംഘകർ വിലസുന്നു

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ തകർക്കപെട്ടിട്ട് ഒരാഴ്ച പിന്നിട്ടു.അനധിക്യതമായി ഫ്ലാറ്റ് നിർമ്മിച്ചവർ പിടിയിലായോ.നിയമലംഘകർക്കെതിരേ നടപടിയെടുത്തോ. ഇവരെ തിരിച്ചറിഞ്ഞോ. ഒന്നുമുണ്ടായില്ല. മുഖം മൂടിയണിഞ്ഞ് നിർമാതാക്കൾ ഊരുചുറ്റുന്നു. തട്ടിപ്പിന്റെ പുത്തൻ മേഖലകൾ തേടി. പലയിടങ്ങളിലും ഫ്ലാറ്റു നിർമാണം തകൃതി. ഒരു സംശയം ബാക്കി ആരും നിർമിച്ചതല്ലാതെ കായലോരത്ത് സ്വയം കിളിർത്ത് വന്നതാണോ ഇവ. നിയമപാലകർ പകച്ചു നിൽക്കുന്നു. കുന്നുപോലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ .ഇവ നീക്കം ചെയ്യാൻ മാസങ്ങളെടുക്കും. ഇതിനും വേണം കോടികൾ.

തീരദേശ പരിപാലന നിയമ ലംഘനത്തിന്‍റെ പേരില്‍ സുപ്രീം കോടതി ഉത്തരവ്പ്രകാരം പൊളിച്ച ഫ്ലാറ്റുകള്‍ കേരള സമൂഹത്തിനു മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.ഇത് നശിപ്പിച്ചത് ഒഴിവാക്കാമായിരുന്നില്ലോ. കായലോരത്ത് മനോഹരമായി തല ഉയര്‍ത്തിയിരുന്ന ഫ്ലാറ്റുകള്‍ കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിയപ്പോഴാണ് അക്ഷരാര്‍ത്തത്തില്‍ മലയാളിയുടെ മനസാക്ഷി ഉണര്‍ന്നത്. സര്‍ക്കാരും പരിസ്ഥിതി വാദികളും ഇക്കാര്യത്തില്‍ അല്പമെങ്കിലും താല്‍പര്യം എടുത്തിരുന്നെങ്കില്‍ ഫ്ലാറ്റുകള്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കുള്ള മനോഹരസൗധങ്ങളാക്കി മാറ്റാമായിരുന്നു. നിസാര പ്രശ്നങ്ങൾക്കു പോലും പ്രഗൽഭ അഭിഭാഷകർക്ക് വൻതുക നൽകി അനുകൂലവിധി സംഘടിപ്പിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ ഉറക്കത്തിലായിരുന്നോ. പിണറായി സർക്കാരിന്റെ ഉദാസീന സമീപനമാണ് ഫ്ലാറ്റുകളുടെ തകർച്ചയ്ക്കും കോടികളുടെ നഷ്ടത്തിനും ഇടയാക്കിയത്.
ഇത് നശിപ്പിച്ചത് ഒഴിവാക്കാമായിരുന്നില്ലോ.

നിസാര പ്രശ്നങ്ങൾക്കു പോലും പ്രഗൽഭ അഭിഭാഷകർക്ക് വൻതുക നൽകി അനുകൂലവിധി സംഘടിപ്പിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ ഉറക്കത്തിലായിരുന്നോ. പിണറായി സർക്കാരിന്റെ ഉദാസീന സമീപനമാണ് ഫ്ലാറ്റുകളുടെ തകർച്ചയ്ക്കും കോടികളുടെ നഷ്ടത്തിനും ഇടയാക്കിയത്.
ഫ്ലാറ്റുകൾ പൊളിക്കാതെവ്യക്തമായ പദ്ധതികളുമായി സർക്കാർ കോടതിയെ സമീപിച്ചിരുന്നെങ്കിൽ ഇവ പൊതുജനോപകാരപ്രദമായ കെട്ടിടങ്ങളാക്കാമായിരുന്നു.എന്നാൽ ഒന്നും ചെയ്യാതിരുന്നത് സർക്കാരിന്റെ ഇക്കാര്യത്തിലുള്ള കപടനയം വെളിവാക്കുന്നതാണ്. അനധികൃത ഫ്ലാറ്റ് നിർമാണത്തിന് ഒത്താശ ചെയ്ത് സൗജന്യ ഫ്ലാറ്റ് സംഘടിപ്പിച്ച വിവിധ രാഷ്ട്രീയ കക്ഷിക്കാരായവർ കോടതി വിധി വന്നപ്പോൾ നിശബ്ദരായി കളം കാലിയാക്കി. ചില പ്രമുഖരുണ്ടായിരുന്നതിനാൽ സർക്കാർ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന ഭാഷ്യത്തിൽ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അക്ഷരാർഥത്തിൽ ഇതൊരു മുഖം രക്ഷിക്കലായിരുന്നില്ലേ.

വിധിയുടെ പശ്ചാതലത്തിൽ അപകടരഹിതമായി ഫ്ലാറ്റ് തകർത്ത് ചരിത്രം സ്യഷ്ടിച്ചെന്ന് ഊറ്റം കൊണ്ടവർ മറന്ന ഒന്നുണ്ട് _ ആർക്കും എന്തും നൊടിയിടക്കുള്ളിൽ തകർക്കാനാകും. ക്രിയാത്മകമായി കെട്ടിപടുക്കാനായില്ലെങ്കിൽ അത് കഴിവുകേടാണെന്ന് തിരിച്ചറിയാതെ പോയതല്ല.തകർക്കലും അക്രമവും കൈമുതലാക്കിയ പ്രത്യയശാസ്ത്ര വക്താക്കളുടെ വികസന കാഴ്ചപ്പാടാണ് ഇതിൽ നിഴലിച്ചത്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോട് പ്രതിബദ്ധത പുലർത്തേണ്ട സർക്കാർ ആർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. നാണക്കേടാണ് ഇത്തരം നയങ്ങൾ.
ഫ്ലാറ്റുകൾ തകർന്നപ്പോൾ നേരിൽ കാണാനെത്തിയവരും ആർപ്പുവിളിച്ചവരും മാറുന്ന മലയാളി മനസാക്ഷിയുടെ നേർഛേദമാണ്.

19,16 നിലകളിലൊക്കെ ഫ്ലാറ്റുകൾ കെട്ടിപ്പടുക്കാനെടുത്ത സമയം, മനുഷ്യാധ്വാനം, സാധന സാമഗ്രികൾ, ചെലവാക്കിയ കോടികൾ ഇതെല്ലാം സെക്കൻഡുകൾക്കുള്ളിൽ കോൺക്രീറ്റ് കൂനയായി മാറിയപ്പോൾ ഉണ്ടായ നഷ്ടം എത്ര വലുതാണ്. ഒരു സർക്കാരിനും ഇൻഷുറൻസ് കമ്പനിക്കും നഷ്ടം പരിഹരിക്കാനാവില്ല.
കായലോരത്തൊരു സ്വപ്നഗേഹമെന്ന മോഹന വാഗ്ദാനത്തിൽ വീണ് ഫ്ലാറ്റിനായി പണം നൽകിയവർ ഇതൊരു ചതിക്കുഴിയാണെന്ന് അറിഞ്ഞില്ല. മണലാരണ്യത്തിലും വിദേശത്തും സ്വദേശത്തും കഷ്ടപ്പെട്ട് പണം സ്വരുക്കൂട്ടി ഫ്ലാറ്റ് വാങ്ങിയവരുടെടെ മനസിലെ തീയണയുന്നില്ല. ഹൃദയഭേദകമായ വേദനയുമായി പലരും അലയുകയാണ് ആരെ കാണണമെന്നറിയാതെ. ഇനി എന്തു ചെയ്യണമെന്നറിയാതെ. നഗരസഭയും സർക്കാരും സാങ്കേതിവിദഗ്ധരും കൈമലർത്തുകയാണ്.

കഴിവുകേട് പൊൻ തൂവലായി സ്വയം വിലയിരുത്തുന്നവരും അവരെ വാനോളം പുകഴ്ത്തുന്നവരും ആഹ്ളാദത്തിലാണ്.ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും ഇവർക്കെതിരെ ആരും ഉരിയാടാതിരുന്നാൽ.