വാട്സാപ്പ് മുന്നിൽ; ടിക് ടോക് കുതിക്കുന്നു!!!
പോയവർഷം ലോകം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്ലിക്കേഷൻ വാട്സാപ്പ്. ഫേസ്ബുക്കിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടിക് ടോക്ക് രണ്ടാംസ്ഥാനത്ത്. മാര്‍ക്കറ്റ് അനലിസ്റ്റായ സെന്‍സര്‍ ടവറാണ് റാങ്ക് പട്ടിക പുറത്തുവിട്ടത്.
74 കോടിയാളുകളാണ് ടിക് ടോക്ക് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്തത്.
ആഗോളതലത്തിൽ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍, ഐപാഡ് എന്നിവയിലെ ഡൗണ്‍ലോഡുകളുടെ എണ്ണമാണിത്. തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നുള്ള കണക്കുകള്‍ കൂടാതെയാണിത്.
2018 ല്‍ 65.5 കോടിയാളുകളാണ് ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തിരുന്നത്. 13 ശതമാനം വളര്‍ച്ചയാണ് ടിക് ടോക്കിന് ഉണ്ടായത്. ആപ്പ് വഴി പരസ്യ വിതരണവും സജീവമാക്കിയതോടെ വരുമാനത്തിലും ടിക് ടോക്കിന് മുന്നേറ്റമുണ്ടായിട്ടുണ്ട്.
ടിക്ടോക്കിൻ്റെ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്. ഡൗണ്‍ലോഡ് ചെയ്തവരില്‍ 44 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.