തകർത്ത ഫ്ലാറ്റുകൾ മരട് നഗരസഭ നീക്കാൻ നിർദ്ദേശം

തീരദേശപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീം കോടതി വിധി പ്രകാരം തകര്‍ത്ത മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങള്‍ നഗരസഭ നീക്കം ചെയ്യണമെന്ന് ഹരിത ട്രിബ്യൂണൽ.
ഹോളി ഫെയ്ത്ത്
എച്ച് ടു ഒ, ആൽഫാ സെറിൻ, ജെയിൻസ് കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളുടെ തകർന്ന ഭാഗങ്ങൾ നീക്കാനാണ് ട്രിബ്യൂണൽ നഗരസഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് എവി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഇവിടം സന്ദർശിച്ച ട്രിബ്യൂണലാണ് ഈ നിർദേശം നൽകിയത്.

മരടിലെ വായുമലിനീകരണം സംബന്ധിച്ച ശക്തമായ പരാതികൾ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ട്രൈബ്യൂണലിന്റെ സന്ദര്‍ശനം.  മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. 
ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ സമയത്ത് നീക്കം ചെയ്യേണ്ടത് മരട് നഗരസഭയുടെ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് രാമകൃഷ്ണപിള്ള പറഞ്ഞു. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് നിരീക്ഷിക്കാന്‍ സിസിടിവികള്‍ സ്ഥാപിക്കാനും ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ള നിർദ്ദേശിച്ചു.

അതേ സമയം അവിശിഷ്ടങ്ങൾ നീക്കം ചെയ്യുക നഗരസഭയ്ക്ക് ഭാരിച്ച ബാധ്യതയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇത്രയധികം കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കാൻ ഏറെ സമയവും പണവും ആവശ്യമാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിക്കാനാണ് നഗരസഭാ അധികൃതർ ആലോചിക്കുന്നത്.