
ബംഗളൂരു: മുസ്ലീം പെണ്‍കുട്ടികളെ അവരുടെ സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
‘അനുകമ്പയുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം പരിഹരിച്ച് തര്‍ക്കം അവസാനിപ്പിക്കണം, ഇത്തരമൊരു നീക്കം സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ‘അക്കാദമിക അന്തരീക്ഷം’ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കുമാരസ്വാമി 2012 ലെ വിധി ചൂണ്ടിക്കാട്ടി. അത് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഹിജാബ് വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ പ്രതികാരമുണ്ടാകുമെന്നതില്‍ സംശയമില്ല. ഇത്തരമൊരു സാഹചര്യം സമൂഹത്തെ തകര്‍ക്കും.’ മതമേലധ്യക്ഷന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി സമാധാനപരമായ ഒരു പരിഹാരം ഉണ്ടാക്കിയാല്‍ അത് അനുയോജ്യമാണ്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.