മുംബൈ: ഇന്ത്യയിലെ നഗര മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 9.3 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര സ്റ്റാറ്റിക്കല്‍ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തൊഴിലില്ലായിമ നിരക്ക് താണതായി പുറത്തുവരുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കിലാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ഓദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
തൊട്ടുമുന്‍പുള്ള ത്രൈമാസത്തില്‍ 9.9 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക് ഉണ്ടായിരുന്നത്. ആളുകളുടെ ഓരോ ആഴ്ചയിലെയും തൊഴില്‍സാഹചര്യങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.