തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കും.അതുകൊണ്ട് നിയമം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.