ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു; ഇന്നും ട്രെയിന്‍ ഗതാഗതം താറുമാറായി!

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ രാജ്യതലസ്ഥാനം തണുത്ത് വിറയ്ക്കുമ്ബോള്‍ ഇന്നും ട്രെയിന്‍ ഗതാഗതം താറുമാറായി. മോശം കാലാവസ്ഥ കാരണം 34 ട്രെയിനുകളാണ് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്.

അതിശൈത്യം കാരണം ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അതിശൈത്യം മൂലം ജനുവരി മൂന്നു വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.