പണം പിന്‍വലിക്കാന്‍ മൊബൈല്‍ഫോണും കൈയ്യില്‍ കരുതണം

കൊച്ചി : രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ ഇനിമുതല്‍ മൊബൈല്‍ഫോണും കൈയ്യില്‍ കരുതേണം. ഫോണില്‍ വരുന്ന ഒടിപി നമ്ബര്‍ അടിച്ചുകൊടുത്താല്‍ മാത്രമേ ഇനിമുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

തട്ടിപ്പുകള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ പുതിയ സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുകയാണ് എസ്ബിഐ. എടിഎമ്മില്‍ നിന്നും സുരക്ഷിതമായി പണം പിന്‍വലിക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം കൊണ്ടുവരുന്നത്.

എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒടിപി വരും. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം പിന്‍വലിക്കാം. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്ന എസ്ബിഐ അക്കൗണ്ടുള്ളവര്‍ക്ക് ഈ സംവിധാനമുണ്ടാകില്ല.