മലപ്പുറം: കൊറോണ ബാധിച്ച് ചികിത്സയിലോ ക്വാറന്റീനിലോ ഉള്ള കോളേജ് വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സർവകലാശാലാ പരീക്ഷകൾ എഴുതാനുള്ള അവസരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ശ്രദ്ധിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് എല്ലാ സർവകലാശാലാ രജിസ്ട്രാർമാർക്കും നിർദ്ദേശം നൽകി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 16 വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊറോണ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നും പരീക്ഷ എഴുതാനെത്തുന്നവർക്ക് ആവശ്യമായ സuകര്യമൊരുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.