സി​ല്‍​വ​ര്‍ ലൈ​ന്‍ റെ​യി​ല്‍ പ​ദ്ധ​തി​; കേന്ദ്രത്തിൻ്റെ പാ​രി​സ്ഥി​തി​ക അ​നു​മ​തി​ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ കെ-​റെ​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഇഐഎ വി​ജ്ഞാ​പ​ന​പ്ര​കാ​രം സി​ല്‍​വ​ര്‍ ലൈ​ന്‍ അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​ക്ക് കേന്ദ്രത്തിൻ്റെ പാ​രി​സ്ഥി​തി​ക അ​നു​മ​തി​ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ (കെ-​റെ​യി​ല്‍).

കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം മ​ന്ത്രാ​ല​യ​ത്തി​ൻ്റെ 2006 ലെ ​ഇഐഎ വി​ജ്ഞാ​പ​ന​പ്ര​കാ​രം റെ​യി​ല്‍ പ​ദ്ധ​തി​ക​ളെ പാ​രി​സ്ഥി​തി​ക അ​നു​മ​തി നേ​ടേ​ണ്ട പ​ദ്ധ​തി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന റെ​യി​ല്‍ പ​ദ്ധ​തി​ക​ള്‍​ക്ക് അ​ത്ത​രം അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും​ കെ-​റെ​യി​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​​മാക്കി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ് ഉ​ത്ത​രം ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍, ഇ​ത്​ കേ​ര​ളം കേ​ന്ദ്ര​ത്തിൻ്റെ പാ​രി​സ്ഥി​തി​ക അ​നു​മ​തി തേ​ടി​യി​ട്ടി​ല്ലെ​ന്ന​ത​ര​ത്തി​ല്‍ ​തെ​റ്റി​ദ്ധാ​ര​ണ പ​ട​രാ​ന്‍ ഇ​ട​യാ​ക്കി​യെ​ന്നാ​ണ്​ കെ-​റെ​യി​ല്‍ വി​ശ​ദീ​ക​ര​ണം. വ​ലി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മ്പോള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ കേ​ന്ദ്ര​ത്തി​ൻ്റെ പാ​രി​സ്ഥി​തി​ക അ​നു​മ​തി എ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​താ​യി​രു​ന്നു അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യം.

2006 ലെ ​ഇഐഎ വി​ജ്ഞാ​പ​ന​ത്തി​ൻ്റെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ല്ലാ പു​തി​യ പ​ദ്ധ​തി​ക​ള്‍​ക്കും പാ​രി​സ്ഥി​തി​ക അ​നു​മ​തി മു​ന്‍​കൂ​റാ​യി