ഇവൻ ചൈനയാ… ചൈനയുടെ വാക്സിനുകൾ ബൂമറാങ്ങാവുമോ? ; പുലിവാല് പിടിച്ച് ചൈ​നാ വാ​ക്സി​ൻ ഉ​പ​യോ​ഗിക്കുന്ന രാ​ജ്യ​ങ്ങ​ൾ

എസ് ശ്രീകണ്ഠൻ

വാ​ഷിം​ഗ്ട​ൺ : കൊറോണ വൈറസിൻ്റ ഉപജ്ഞാതാക്കളെന്ന് ലോകമെങ്ങും ആക്ഷേപം ഉയർന്ന ചൈന നിലവാരമില്ലാത്ത വാക്സിൻ വിറ്റ് ലാഭം കൊയ്യുന്നു. ഒപ്പം ചൈ​ന​യു​ടെ വാ​ക്സി​നു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ പുലിവാല് പിടിച്ച പോലെയായി. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ വാക്സിനെടുത്തവർക്ക് വ്യാപകമായി കൊറോണ പിടിക്കുന്നതായാണ് റി​പ്പോ​ർ​ട്ടു​ക​ൾ. ചൈനീസ് വാക്സിനെടുത്ത മം​ഗോ​ളി​യ, സീ​ഷെ​ല്‍​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കൊറോണ വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​ത്.

72 രാഷ്ട്രങ്ങളാണ് ചൈനീസ് വാക്സിൻ്റെ അടിയന്തിര ഉപയോഗത്തിന് അനുമതിയും നൽകിയത്. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ 50 മു​ത​ല്‍ 68 ശ​ത​മാ​നം വ​രെ ജ​ന​ങ്ങ​ളെ പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന് വി​ധേ​യ​മാ​ക്കി​യ​ത് ചൈ​നീ​സ് വാ​ക്സി​ൻ ന​ൽ​കി​യാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​വി​ട​ങ്ങ​ളി​ൽ കൊറോണ ക​ണ​ക്കി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

ജ​നി​ത​ക വ​ക​ഭേ​ദം സം​ഭ​വി​ച്ച വൈ​റ​സു​ക​ള്‍​ക്കെ​തി​രെ ചൈ​നീ​സ് വാ​ക്സി​ൻ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ചൈ​ന​യു​ടെ വാ​ക്‌​സി​നു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പ​ല രാ​ജ്യ​ങ്ങ​ളും ഇ​വ​യെ ആ​ശ്ര​യി​ക്കാ​ൻ കാ​ര​ണം

ആദ്യം കൊറോണ ; പിന്നെ വാക്സിൻ മാർക്കറ്റിംഗ് ; ചൈനീസ് നയതന്ത്രം പൊളിയുന്നു

എന്തും ഏതും കമ്പോളത്തിലിറക്കി വിറ്റു കാശാക്കുന്നതിൽ വിരുതന്മാരാണെന്ന് ചൈന ഒരിക്കൽ കൂടി തെളിയിച്ചു. ഭൂലോകത്ത് ആദ്യം കൊറോണ പൊട്ടി പുറപ്പെട്ടത് അവിടെ. തൊട്ടു പിന്നാലെ കൊറോണയെ തുരത്താൻ ചൈനീസ് വാക്സിനുകളും. ഒറ്റയടിക്ക് 21 കൊറോണ വാക്സിനുകൾ ചൈന ഇതിനകം വികസിപ്പിച്ചു കഴിഞ്ഞു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും, എന്തിന് ഇന്ത്യയും വാക്സിൻ നയതന്ത്രവുമായി ലോകത്തെ സഹായിക്കാൻ ഇറങ്ങിയപ്പോൾ ചൈനയുണ്ടോ വെറുതെയിരിക്കുന്നു.

അവർ വികസ്വര രാഷ്ട്രങ്ങളെ പാട്ടിലാക്കാൻ വാക്സിൻ നയതന്ത്രം പ്രയോഗിച്ചു. വാക്സിന് കാശില്ലാതെ നട്ടം തിരിഞ്ഞവരെ അവർ പാട്ടിലാക്കി. നമ്മുടെ അയൽക്കാരായ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ഒക്കെ ചൈനാ വാക്സിൻ വാങ്ങി. 21 വാക്സിനുകൾ വികസിപ്പിച്ചെങ്കിലും ഏഴെണ്ണത്തിനെ അടിയന്തിര ഉപയോഗത്തിന് അനുമതി കിട്ടിയിട്ടുള്ളു.

ചൈനാ വാക്സിനുകളുടെ ക്ളിനിക്കൽ ട്രയൽ സംബന്ധിച്ച വിവരങ്ങളും പുറം ലോകം അറിഞ്ഞില്ല. മാർച്ചിനു ശേഷം ചൈന , വാക്സിനേഷൻ ദ്രുതഗതിയിലാക്കിയിട്ടുണ്ട്. വൻകരയിൽ മാത്രം 100 കോടി ഡോസിലേറെ നൽകി കഴിഞ്ഞുവെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ ജൂൺ 20 ന് വാർത്താക്കുറിപ്പ് ഇറക്കിയത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

കമ്മ്യൂണിസ്റ്റ് ഭരണകൂടം പറയുന്നത് കേൾക്കുക എന്നല്ലാതെ മറ്റൊന്നും നിവൃത്തിയില്ലാത്ത അവിടെ എല്ലാം കണ്ണുമടച്ച്‌ വിശ്വസിച്ചു തൊണ്ട തൊടാതെ വിഴുങ്ങി ചൈനക്കാരും പിന്നെ കുറെ ആശ്രിത രാജ്യങ്ങളും. ചൈന ഇറക്കിയ മൂന്ന് വാക്സിനുകളാണ് കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളത്. സിനോവാക് വികസിപ്പിച്ചെടുത്ത കൊറോണവാക്, കാൻസിനോ ബയളോജിക്സിൻ്റെ കോൺവിഡീഷ്യ, സിനോഫാമിൻ്റെ ബിബിഐപി കോർവി ഇതിൽ തന്നെ കൊറോണവാകിനും ബിബിഐപി കോർവി യ്ക്കു മാത്രമാണ് ലോകാരോഗ്യ സംഘടന യുടെ അനുമതി ലഭിച്ചത്.

അസർബൈജാൻ, ബംഗ്ളാദേശ്, ബ്രസീൽ, ഇന്തോനേഷ്യ, മലേഷ്യ, മെക്സിക്കോ, പാകിസ്താൻ, തുർക്കി, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിൽ കൊറോണവാക് ഉപയോഗിച്ചു. അർജൻറീനയും ചിലിയും മാൾഡോവയും കോൺവിഡീഷ്യ അവരുടെ പൗരന്മാർക്ക് നൽകി. ബിബിഐപി കോർവി ബഹ്റിൻ, സീഷെൽസ്, യുഎഇ എന്നീ രാജ്യങ്ങൾ പൂർണ്ണ അനുമതി നൽകി.

വാക്സിനുകളും ചൈന പോലെ നിലവാരമില്ലാത്തവ

ചൈനയുടെ വാക്സിൻ 72 രാഷ്ട്രങ്ങൾ അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള അനുമതി നൽകി. അഫ്ഗാനിസ്ഥാൻ, മാൽഡീവ്സ്, മൗറീഷ്യസ്, മൊറോക്കോ, ശ്രീലങ്ക , തായ്ലൻറ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു.

ഇനിയാണ് കഥ. ചൈനാ വാക്സിനുകൾ ഉപയോഗിച്ച രാജ്യങ്ങളിൽ ജനങ്ങൾക്ക് വീണ്ടും കൊറോണ വരുന്നു. സീഷെൽസിലും മംഗോളിയയിലും പ്രശ്നമായിട്ടുണ്ടെന്ന് ന്യു യോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വാക്സിൻ നൽകിയ ഒരു ലക്ഷം പേരിൽ സീഷെൽസിൽ 145 പേർക്ക് വീണ്ടും രോഗം. മംഗോളിയയിൽ ഇത് 66. ഇന്ത്യൻ വാക്സിൻ ഒരു ലക്ഷം പേർക്ക് നൽകിയപ്പോൾ വീണ്ടും രോഗം വന്നത് നാലു പേർക്ക് മാത്രം.

ഭൂലോകത്തെ വാക്സിനേഷൻ സംബന്ധിച്ച് വിവരങ്ങൾ നൽകുന്ന ഏജൻസിയാണ് ഔർ വേൾഡ് ഇൻ ഡാറ്റാ. അവരുടെ കണക്ക് പ്രകാരം സീഷെൽസ്, ചിലി, ബഹ്റിൻ എന്നീ രാജ്യങ്ങൾ ജനസംഖ്യയുടെ 50 മുതൽ 68% വരെ വാക്സിൻ നൽകി കഴിഞ്ഞു. മംഗോളിയ ഏതാണ്ട് പൂർണ്ണമായും . ചൈനാ വാക്സിൻ നൽകിയവർക്ക് വീണ്ടും രോഗം വന്നാൽ ? സ്ഥിതി രൂക്ഷമാവും.