വാഹനങ്ങളുടെ ഫിറ്റ്നസ്, പെർമിറ്റ് സർട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി

ന്യൂഡെൽഹി: മോട്ടോർ വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. കൊറോണ വ്യാപനം കണക്കിലെടുത്താണ് തീരുമാനം ഉണ്ടായിരിക്കുന്നത്. രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​, ഡ്രൈവിങ്​ ലൈസൻസ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​.

2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ്​ ഇളവ്​ ബാധകമാവുക. സെപ്​തംബർ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. ഇളവ്​ പുക പരിശോധന സർട്ടിഫിക്കറ്റിന്​ ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കൊറോണയും തുടർന്നുണ്ടായ ലോക്​ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക്​ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക്​ കേന്ദ്രം എത്തിയത്​. ബന്ധപ്പെട്ട ഓഫീസുകൾക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട്​ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.