ഹരാരെ: ഒരു ജോഡി ഷൂ വാങ്ങാന്‍ പോലുും കഴിയാത്ത സിംബാബ്വെ ക്രിക്കറ്റ് താരങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കി ട്വീറ്ററില്‍ പോസ്റ്റ് രേഖപ്പെടുത്തിയ വിഷയത്തില്‍ റയാന്‍ ബ്രളിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് നടപടിക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. റയാന്റെ നടപടി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി എന്നാണ് സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.
റയാന് എതിരെ ബോര്‍ഡ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംബാബ്വെ മാധ്യമപ്രവര്‍ത്തകനായ ആദം തിയോ ഇത് സംബന്ധിച്ച ടീറ്റ് ചെയ്തിട്ടുണ്ട്. റയാന് എതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചേക്കുമെന്നും അത് നേരിട്ടായിരിക്കില്ല ടീം സെലക്ഷനിലാവും പ്രതിഫലിക്കുക എന്നുമാണ് ആദം തിയോ വ്യക്തമാക്കുന്നത്.
‘റയാന്റെ നടപടിയില്‍ ബോര്‍ഡ് അതൃപ്തരാണ്. അവര്‍ റയാന് എതിരെ കര്‍ശന നടപടി സ്വീകരിച്ചേക്കും. സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടുകളെ അടുത്തറിയുന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് തോന്നുന്നത് അത് നേരിട്ടുള്ള അച്ചടക്ക നടപടി ആയിരിക്കില്ല എന്നാണ്. ടീം സെലക്ഷനിലാവും അത് പ്രതിഫലിക്കുക’ ആദം തിയോ ട്വീറ്ററില്‍ കുറിച്ചു.
ഒരോ മത്സരങ്ങള്‍ക്ക് ശേഷവും ഷൂ പശ വച്ച് ഒട്ടിച്ചു മടുത്തു, ഞങ്ങള്‍ക്ക് ആരെങ്കിലും ഷൂ സ്‌പോണ്‍സര്‍ ചെയ്യുമോ എന്ന വികരാപരമായ കുറിപ്പോടെയാണ് സിംബാബ്വെ ദേശീയ ടീം അംഗമായ റയാന്‍ ബ്രള്‍ കഴിഞ്ഞ ദിവസം എത്തിയത്. അദ്ദേഹത്തിന്റെ ഷൂസുകള്‍ പശവെച്ച് ഒട്ടിക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു റയാന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ പ്യൂമ ടീമിന് ഷൂസ് സ്പോണ്‍സര്‍ ചെയ്ത് രംഗത്ത് വന്നിരുന്നു.
ഇതാണ് ഇപ്പോള്‍ റയാനെതിരെയുള്ള നടപടിക്ക് കാരണമാകുന്നത്.