മുംബൈ: സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വീണ്ടും കൈയ്യടി നേടിയിരിക്കുകയാണ് താര ദമ്പദികളായ വിരാട് കോലിയും അനുഷക ശര്‍മ്മയും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസാമഹരണം നടത്തി സോഷ്യല്‍ മീഡിയില്‍ ഹിറ്റായതിന് പിന്നാലെ ഒരു കൊച്ചു കുഞ്ഞിനായി പതിനാറ് കോടി രൂപയോളം സമാഹരിച്ചാണ് ഇത്തവണ വിരാട്-അനുഷ്‌ക ദമ്പതികള്‍ ആരാധകരുടെ പ്രശംസ നേടിയെടുത്തിരിക്കുന്നത്.
ഒരു കുട്ടിയുടെ ചികിത്സാര്‍ത്ഥം ആണ് ഇരുവരും ധനസമാഹരണത്തിന് മുന്നിട്ട് ഇറങ്ങിയത്. കുഞ്ഞിന്റെ ചികിത്സക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നാണ് വേണ്ടിയിരുന്നത്. 16 കോടി രൂപയാണ് ഇരുവരുടേയും സഹായത്തോടെ സമാഹരിക്കാനായത്.
അയാന്‍ഷ് ഗുപ്ത എന്ന കുരുന്നിന്റെ ചികിത്സയ്ക്കാണ് ഇത്രയും വലിയൊരു തുക ആവശ്യമായിരുന്നത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അസുഖമായിരുന്നു കുഞ്ഞിന്. കുട്ടിയുടെ ചികിത്സയ്ക്കായി ധനസമാഹരണത്തിനായി, മാതാപിതാക്കള്‍ ‘അയാന്‍ഷ്‌ഫൈറ്റ്‌സ് എസ്എംഎ’ എന്ന പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. ഇതുവഴിയാണ് വിരാടും അനുഷ്‌കയും ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയത്.
16 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ കോലിക്കും അനുഷ്‌കയ്ക്കും നന്ദി അറിയിച്ച് ട്വിറ്ററിലെത്തി. ഒരു സിക്‌സ് പറത്തി ജീവിതത്തിലെ ഈ മത്സരത്തില്‍ ജയിക്കാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിച്ചു.നിങ്ങളുടെ സഹായത്തിന് എന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു, കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ എത്ര രൂപയാണ് ഇതിലേക്കായി കോലിയും അനുഷ്‌കയും കൈമാറിയത് എന്നത് പുറത്തുവിട്ടിട്ടില്ല.