ജൂനിയര്‍ ഗുസ്തിതാരത്തിൻ്റെ കൊലപാതകം; ഒളിമ്പ്യന്‍ സുശീല്‍കുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡെല്‍ഹി: തർക്കത്തിനൊടുവിൽ ജൂനിയര്‍ ഗുസ്തിതാരം സാഗര്‍ ധന്‍കഡിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ഒളിമ്പ്യന്‍ സുശീല്‍കുമാറിന് വേണ്ടി ഡെല്‍ഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വടക്കന്‍ ഡെല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും വാടകവീട് ഒഴിയുന്ന വിഷയത്തിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തനിക്കെതിരെ ശബ്ദമുയര്‍ത്തിയ ജൂനിയര്‍ താരത്തെ തട്ടിക്കൊണ്ടുപോയി സുശീല്‍ മര്‍ദ്ദിച്ചപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം.

കഴിഞ്ഞയാഴ്ചയാണ് സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ സംഭവം നടന്നത്.
സുശീലിനെതിരെ കൊലപാതകം, മറച്ചുവയ്ക്കല്‍, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

സംഭവം നടന്നയുടനെ സുശീല്‍കുമാര്‍ ഡല്‍ഹി വിട്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്ന സുശീല്‍ തിരികെ ഡെല്‍ഹിയിലെത്തി വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയാണെന്നാണ് പോലീസ് പറയുന്നത്