ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. അതേസമയം, ഏപ്രിൽ 14 മുതൽ 20 വരെ അന്താരാഷ്ട്ര സർവീസുകൾക്ക് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ് രംഗത്തെത്തി.
ബംഗ്ലാദേശ് അടുത്ത ഏഴു ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമാണ് നടത്തുകയെന്നും അറിയിച്ചു. കൊറോണ വ്യാപനത്തെത്തുടർന്ന് ഏപ്രിൽ മുപ്പത് വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
കൊറോണ രൂക്ഷമായതോടെ ഇന്ത്യ ഉൾപ്പെടയുള്ള ഇരുപത് രാജ്യങ്ങൾക്ക് സൗദി അറേബ്യയും വിലക്കേർപ്പെടുത്തിയിരുന്നു.