ആ​​ദി​​വാ​​സി വി​​ദ്യാ​​ർ​​ഥി​​കളുടെ ഫണ്ട്; അനുവദിച്ചതിൽ 7.87 കോ​​ടി സംസ്ഥാനം ഉ​​പ​​യോ​​ഗി​​ച്ചി​​ല്ലെ​​ന്ന് ഗോ​​ത്ര​​കാ​​ര്യ മ​​ന്ത്രാ​​ല​​യം

കൊ​​ല്ലം: ആ​​ദി​​വാ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഗോ​​ത്ര​​കാ​​ര്യ മ​​ന്ത്രാ​​ല​​യം അ​​നു​​വ​​ദി​​ച്ച 12.75 കോ​​ടി​​യി​​ൽ സം​​സ്ഥാ​​നം 7.87 കോ​​ടി ചെ​​ല​​വ​​ഴി​​ച്ചി​​ല്ലെ​​ന്ന്​ ഡോ. ​​ബി.​​ആ​​ർ. അം​​ബേ​​ദ്​​​ക​​ർ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ൾ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. 2017-18, 2018-19ൽ ​​അനുവദിച്ച തുകയാണ് ഇത്.

ആ ​​വ​​ർ​​ഷ​​ങ്ങ​​ളി​​ലെ പ​​ദ്ധ​​തി പു​​രോ​​ഗ​​തി സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ടും സം​​സ്ഥാ​​നം സ​​മ​​ർ​​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്ന്​ കൊ​​ച്ചി സ്വ​​ദേ​​ശി​​യാ​​യ വി​​വ​​രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ൻ കെ.​​ഗോ​​വി​​ന്ദ​​ൻ നമ്പൂതിരി ന​​ൽ​​കി​​യ ​വി​​വ​​രാ​​വ​​കാ​​ശ അ​​പേ​​ക്ഷ​​യി​​ൽ ഗോ​​ത്ര​​കാ​​ര്യ മ​​ന്ത്രാ​​ല​​യം​ ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

സം​​സ്ഥാ​​ന തൊ​​ഴി​​ൽ വ​​കു​​പ്പി​​ന്​ കീ​​ഴി​​ലു​​ള്ള റി​​ക്രൂ​​ട്ട്​​​മെൻറ്​ സ്ഥാ​​പ​​ന​​മാ​​യ ഒ.​​ഡി.​​ഇ.​​പി.​​സി​​യു​​ടെ ജോ​​ബ്​ പോ​​ർ​​ട്ട​​ലി​​ൽ എ​​ത്ര പേ​​ർ അ​​പേ​​ക്ഷി​​ച്ചു, എ​​ത്ര പേ​​ർ​​ക്ക്​ ജോ​​ലി ല​​ഭി​​ച്ചു എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ​കാ​​ര്യ​​ങ്ങ​​ൾ അ​​റി​​യി​​ല്ലെ​​ന്ന്​ സ്ഥാ​​പ​​നം വി​​വ​​രാ​​വ​​കാ​​ശ ചോ​​ദ്യ​​ത്തി​​ന്​ മ​​റു​​പ​​ടി ന​​ൽ​​കി​​യ​​താ​​യും ഫൗ​​ണ്ടേ​​ഷ​​ൻ ദേ​​ശീ​​യ ചെ​​യ​​ർ​​മാ​​ൻ നെ​​ടു​​മ​​ൺ​​കാ​​വ്​ ഗോ​​പാ​​ല​​കൃ​​ഷ്​​​ണ​​നും കെ. ​​ഗോ​​വി​​ന്ദ​​ൻ നമ്പൂതിരി​​യും പ​​റ​​ഞ്ഞു.

നി​​ര​​വ​​ധി പേ​​ർ ചൂ​​ഷ​​ണ​​ത്തി​​ന്​ വി​​ധേ​​യ​​രാ​​കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ജാ​​ഗ്ര​​ത​​യോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്ക​​ണം. നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു.​​ഡി.​​എ​​ഫ്​ സ്ഥാനാർത്ഥികളെ ഫൗ​​ണ്ടേ​​ഷ​​ൻ പി​​ന്തു​​ണ​​ക്കും. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശി​​വ​​രാ​​ജ​​ൻ ക​​ണ്ട​​ത്തി​​ലും വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പങ്കെടുത്തു.