സ്വകാര്യ വാഹനം ഉപയോഗിക്കാൻ സത്യവാങ്മൂലം നല്‍കണം: ഡിജിപി

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. ജില്ലാ പോലീസ് മേധാവികൾ പാസുകൾ നൽകും. സംസ്ഥാനം അടച്ചിടലിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് ഡിജിപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മാധ്യമങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുമെന്നും


മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ടാക്സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവുവെന്നും ഡിജിപി വ്യക്തമാക്കി