കൊച്ചി: സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. കൊറോണ ഉയർത്തിയ മാന്ദ്യത്തിൽ സ്വർണം സുരക്ഷിത നിക്ഷേപമായി കാണുന്നതാണ് വില കുതിച്ചുയരാൻ കാരണം. റിക്കോർഡുകൾ ഭേദിച്ചാണ് വില കുതിക്കുന്നത്.
ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 32,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയായി.
വ്യാഴാഴ്ച പവന് 80 രൂപയുടെ നേരിയ വിലക്കുറവുണ്ടായ ശേഷമാണ് ഇന്ന് വില കുതിച്ചത്. കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കു പിന്നാലെയാണ് സ്വര്‍ണവില ഉയരുന്നത്.
ഫെബ്രുവരി 24ന് ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റിക്കോർഡ് വില. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സ്വര്‍ണ വില 40000 കടക്കുമെന്ന്
ചില സാമ്പത്തിക വിദഗ്ധർ പറയുന്നു.