തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട് സീ​റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ യുഡിഎഫിൽ ധാരണയായി. കേരളാ കോൺഗ്രസ് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളുമായി യുഡിഎഫ്, കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ഏകദേശ ധാരണയത്. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടാകും.
സീറ്റ് തങ്ങളുടേതാണെന്ന് അംഗീകരിക്കണമെന്ന ഡിമാന്റാണ് കേരളാ കോൺഗ്രസിലെ ഇരുവിഭാഗവും ചർച്ചയിൽ ഉന്നയിച്ചത്. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
കുട്ടനാട് തങ്ങളുടെ സീറ്റാണെന്ന് യുഡി​എ​ഫ് അം​ഗീ​ക​രി​ച്ച​താ​യി പി.​ജെ.​ജോ​സ​ഫ് അ​വ​കാ​ശ​പ്പെ​ട്ടു. കു​ട്ട​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ജോ​സ​ഫ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
ഇക്കാര്യത്തിൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​റ​ഞ്ഞു.
സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​ഡി​എ​ഫി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജോ​സ് കെ. ​മാ​ണി.
ഇരു കേരളാ കോൺഗ്രസുകളും തമ്മിൽ ഏറ്റുമുട്ടിയാൽ നിലവിലെ സാഹചര്യത്തിൽ കുട്ടനാട്ടിൽ പാലാ ആവർത്തിക്കുമെന്ന വിലയിരുത്തലാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.