ന്യൂഡെൽഹി: വടക്കുകിഴക്കൻ ഡെൽഹിയിലെ അക്രമങ്ങളിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതിയുംഹൈക്കോടതിയും. പോലീസിന്റെ അനങ്ങാപ്പാറ നയത്തെ സുപ്രീം കോടതി നിശതമായി വിമർശിച്ചു. മുന്നിൽ നടക്കുന്ന സംഭവങ്ങളിൽ എന്തുകൊണ്ട് പോലീസ് ഇടപെടുന്നില്ലെന്ന് കോടതി ചോദിച്ചു. കലാപം അടിച്ചമർത്താൻ നിർദേശങ്ങൾക്കുംഉത്തരവുകൾക്കുമായി പോലീസ് കാത്തിരിക്കേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. പതിമൂന്ന് പേരുടെ ജീവൻനഷ്ടമായത് ചെറുതായി കാണാൻ സാധിക്കില്ലെന്നും അക്രമണങ്ങളെ പോലീസ് നിയമപരമായി നേരിടണമായിരുന്നുവെന്നുംകോടതി പറഞ്ഞു.ഡൽഹി പോലീസ് ബ്രിട്ടീഷ് പോലീസിനെ കണ്ട് പഠിക്കണമെന്ന് ജസ്റ്റീസ് കെ.എം ജോസഫ് പറഞ്ഞു. പോലീസിന് പ്രൊഫഷണലിസമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കോടതി നിരീക്ഷിച്ചു.
ഷബീൻബാഗ് സമരക്കാരെ ഒഴിപ്പിക്കണമെന്ന ഹർജി വാദം കേൾക്കാൻ അടുത്ത മാസം 23 ലേക്ക് സുപ്രീം കോടതി മാറ്റി.
ഡൽഹി കലാപത്തെ അപലപിച്ച കോടതി സംഭവം നിർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ടു. കലാപത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഡെൽഹിയിലെകലാപങ്ങളിൽ തൽക്കാലം ഇടപെടാൻ സാധിക്കില്ല, ഷഹീൻബാഗിലെ റോഡ് ഉപരോധം മാത്രമേ ഇപ്പോൾ പരിഗണിക്കാൻസാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
അതേ സമയം ഇപ്പോഴത്തെ സംഘർഷത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ ഹാരജാകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഡെൽഹിയിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഡെൽഹി പോലീസിന് നോട്ടീസ് അയക്കവേയാണ് ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.