സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് തിങ്കളാഴ്ച മുതൽ ബാങ്കുകളിൽ നിയന്ത്രണം; അക്കൗണ്ട് നമ്പരുകൾക്ക് സമയം അനുവദിച്ചു

        
തിരുവനന്തപുരം: സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് നാളെ മുതൽ ബാങ്കുകളിൽ കൂടുതൽ നിയന്ത്രണം. അക്കൗണ്ട് നമ്പരുകളുടെ അടിസ്ഥാനത്തിൽ ബാങ്കിലെത്തേണ്ട സമയം നിശ്ചയിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ ജാഗ്രതയുടെ ഭാഗമായി ഓണക്കാലത്ത് തിരക്ക് കുറയ്ക്കാനാണ് ഈ നടപടി.

0, 1, 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിൽ ബാങ്കിൽ എത്തണം.

4,5,6,7 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയിൽ ബാങ്കിൽ എത്തണം.

8,9 അക്കങ്ങളിൽ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകൾ ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലിനും ഇടയിൽ ബാങ്കിൽ എത്തണം.

ഇടപാടുകാർ ഡിജിറ്റൽ മാർഗങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൊറോണ നിയന്ത്രണമുള്ള കണ്ടെയ്ൻമെന്‍റ് സോൺ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ബാങ്ക് പ്രവർത്തനസമയത്തിൽ മാറ്റമുണ്ടാകും. മാറ്റമുള്ള സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും.