ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹൽ സന്ദർശിക്കില്ല.
തിങ്കളാഴ്ചയാണ് ട്രംപും കുടുംബാംഗങ്ങളും താജ്മഹൽ സന്ദർശിക്കുന്നത്.
ആഗ്രയിലെ ട്രംപിന്റെ സന്ദർശനം ഔദ്യോഗിക പരിപാടിയല്ലാത്തതിനാൽ പ്രധാനമന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യ സന്ദർശനത്തിന് 24നാണ് ട്രംപ് അഹമ്മദാബാദിലെത്തുക. അഹമ്മദാബാദിലെ റോഡ് ഷോയ്ക്കും നമസ്തേ ട്രംപ് പരിപാടിക്കും ശേഷം തിങ്കളാഴ്ച ട്രംപ് ആഗ്രയിലെത്തും.ഭാര്യ മെലാനിയ ട്രംപ്, മകൾ ഇവാങ്ക തുടങ്ങിയവരും ട്രംപിനൊപ്പമുണ്ടാകും.