കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് കുതിപ്പിലേക്ക്. സ്വർണം പവന് 520 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 65 രൂപയും ഉയർന്നു. ഇതോടെ സ്വർണം പവന് 40800 രൂപയിലേക്കും ഗ്രാമിന് 5100 രൂപയിലേക്കും എത്തി. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതിന് അനുസരിച്ച് കേരളത്തിലും സ്വർണ വില ഉയരാനാണ് സാധ്യത.
ആഗോള വിപണിയിലും സ്വർണത്തിന് റെക്കോർഡ് കുതിപ്പാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാണ് സാധ്യത എന്നാണ് വിദഗ്ധർ പറയുന്നത്.
കൊറോണ വ്യാപന പ്രതിസന്ധിക്കിടയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ട് തുടങ്ങിയതാണ് വിലയിൽ ഇത്രയേറെ ഉയർച്ചയുണ്ടാകാൻ കാരണം. കൊറോണ വ്യാപനം മൂലം തകർന്ന വിപണിയെ ഉത്തേജിപിക്കാൻ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജന പാക്കേജുകൾ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടി.