കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഇന്ന് പുലർച്ചെ വീണ്ടും തീപിടിത്തമുണ്ടായി. ഇതേത്തുടർന്ന് വൈറ്റില, പാലാരിവട്ടം മേഖലകളിൽ പുക നിറഞ്ഞു. പുലർച്ചെ 5.30ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്. പലയിടത്തും രൂക്ഷമായ ദുർഗന്ധം വമിച്ചതിനാൽ നഗരവാസികൾ വലഞ്ഞു. ഇന്നലെ വൈകുന്നേരവും ചെറിയ തോതിൽ തീപിടുത്തമുണ്ടായിരുന്നു.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് ആരോ തീ കൊടുത്തതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. അഗ്നിബാധ പതിവായിട്ടുണ്ടും നഗരസഭയോ പോലീസോ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോഴും പുകയും ദുർഗന്ധവും നഗരത്തിലേക്ക് വ്യാപിച്ചിരുന്നു. അന്ന് ദിവസങ്ങളോളം പണിപ്പെട്ടാണ് പ്ലാന്റിലെ തീ പൂർണമായും അണച്ചത്.
അതേ സമയം കൊച്ചിൻ നഗരസഭയുടെ പുതിയ മാലിന്യ പ്ലാൻറ് നിർമാണത്തിന് തടയിടാനാണ് ചിലർ ബ്രഹ്മപുരത്ത് മാലിന്യങ്ങൾക്ക് തീ കൊടുത്തതെന്ന് മേയർ സൗമിനി ജയിൻ കുറ്റപ്പെടുത്തി.അഗ്നിബാധയെക്കുറിച്ച് അന്വേഷിക്കണമെന്നാവശുപ്പെട്ട് മേയർ പോലീസിൽ പരാതി നൽകി.