Home Entertainment അക്ഷയുടെ ‘വീരനെ’ കാണാനില്ല; കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലം

അക്ഷയുടെ ‘വീരനെ’ കാണാനില്ല; കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലം

0

ആലുവ: തന്റെ വളർത്തുനായ വീരനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും നടൻ അക്ഷയ് രാധാകൃഷ്ണൻ. വീരനെ കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലം നൽകുമെന്ന് അക്ഷയ് അറിയിച്ചു.

വീരന്റെ ഫോട്ടോയും അടയാളങ്ങളും വെച്ച് തയാറാക്കിയ പോസ്റ്ററും അക്ഷയ് പങ്കുവച്ചിട്ടുണ്ട്. ‘ഇന്നലെ മുതൽ കാണാനില്ല. വലത്തേ ചെവി വളഞ്ഞിരിക്കുന്നു. സ്ഥലം ആലുവയിലെ പട്ടേലിപുരത്ത്. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക’.– വീരന്റെ ചിത്രത്തിനൊപ്പം തന്റെ ഫോൺ നമ്പർ കൂടി നൽകിയിട്ടുണ്ട് അക്ഷയ്.

മമ്മൂട്ടി അഭിനയിച്ച 18ാം പടി എന്ന സിനിമയിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ്. അക്ഷയുടെ സന്തതസഹചാരിയായിരുന്നു വീരൻ.

LEAVE A REPLY

Please enter your comment!
Please enter your name here