തിരുവനന്തപുരം: കൊറോണ വൃാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി. ഓഗസ്റ്റ് അവസാന ആഴ്ചയോടെ ഓണക്കിറ്റ് വിതരണം തുടങ്ങും. ഇതുകൂടാതെ മതിയായ അളവില്‍ റേഷന്‍ ധാന്യവിഹിതം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ പത്തുകിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.
പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാന്പാര് പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണു കിറ്റിലുണ്ടാകുക.