ജയ്പുര്‍: രാജസ്ഥാന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത എംഎല്‍എയെ സിപിഎം സസ്പെന്‍ഡ് ചെയ്തു. ബല്‍വാന്‍ പൂനിയയെയാണു പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണു സസ്പെന്ഷന്. 200 അംഗ സംസ്ഥാന നിയമസഭയില്‍ സിപിഎമ്മിനു രണ്ട് എംഎല്‍എമാരാണുള്ളത്.
കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ആവശ്യത്തിന് അംഗങ്ങളുടെ പിന്തുണയുള്ളതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കേണ്ടതില്ല എന്നായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു ചെയ്തത് അച്ചടക്ക ലംഘനമായി കണക്കാക്കി പൂനിയയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.കോണ്‍ഗ്രസ് രണ്ടു സീറ്റുകളിലും ബിജെപി ഒരു സീറ്റിലുമാണ് ഇവിടെ വിജയിച്ചത്.