ഡ​ൽ​ഹിയിൽ ജനവിധി തേടി 164 കോ​ടീ​ശ്വ​രന്മാർ

ന്യൂ​ഡ​ൽ​ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടി 154 കോടീശ്വരൻമാർ. ഇതിൽ 50 കോടിക്ക് മേൽ സ്വത്തുള്ളവരാണ് 10 പേർ.

ബി​ജെ​പി​യി​ലും എഎപിയി​ലും കോ​ണ്‍​ഗ്ര​സി​ലു​മെ​ല്ലാം കോ​ടീ​ശ്വ​രന്മാരു​ണ്ട്. മുന്നിൽ നിൽക്കുന്ന മൂന്ന് കോടീശ്വരന്മാർ ആം ആദ്മിക്കാർ തന്നെ.
മ​ണ്ഡ്ക മ​ണ്ഡ​ല​ത്തി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി​ സ്ഥാ​നാ​ർ​ഥി​യാ​ ധ​ർ​മ​പാ​ൽ ല​ക്ര​യാ​ണ് സ്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒന്നാമത്. 292.1 കോ​ടി​യാ​ണ് ധ​ർ​മ​പാ​ലി​ന്‍റെ സ്വ​ത്ത്. ആ​ർ​കെ പു​ര​ത്ത് മ​ൽ​സ​രി​ക്കു​ന്ന ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി പ്ര​മീ​ള ടോ​ക്ക​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 80.8 കോ​ടി രൂ​പ​യാ​ണ് പ്ര​മീ​ള​യു​ടെ സ്വ​ത്ത്. 80 കോ​ടി​യു​ടെ സ്വ​ത്തു​മാ​യി ആം​ആ​ദ്മി​യു​ടെ തന്നെ രാം ​സിം​ഗ് നേ​താ​ജി​യാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. 
ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​കളിലാ​ണ് സ്വ​ത്ത്. ഇതിൽ ബി​ജെ​പി​യു​ടേ​യും കോ​ണ്‍​ഗ്ര​സിന്‍റെയു​മെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ളുണ്ട്. ബാക്കിയുള്ള 144 പേരിൽ ഏറ്റവും കുറഞ്ഞ സ്വത്തുള്ളത് ഒരു കോടിയുള്ള ബിജെപി സ്ഥാനാർഥിക്കും.
കോടീശ്വരൻമാരിൽ എത്ര പേർ നിയമസഭാംഗങ്ങളാകുമെന്ന് കാത്തിരുന്ന് കാണാം.