മഹാരാഷ്ട്രയിൽ നിയന്ത്രങ്ങളോടെ സിനിമാ ഷൂട്ടിംഗിന് സംസ്ഥാന സർക്കാർ അനുമതി

മുംബൈ : നിയന്ത്രങ്ങളോടെ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി. കൊറോണ വ്യാപനം തടയാൻ സർക്കാർ നിർദേശമനുസരിച്ച് രാജ്യത്തൊട്ടാകെ സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവെച്ചിരുന്നു. അതേസമയം കർശനമായ നിയന്ത്രണങ്ങളോടെ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചുമാത്രമേ ഷൂട്ടിങ് തുടങ്ങാവൂ എന്നാണ് നിർദേശം.

ഷൂട്ടിംഗ് സ്ഥലത്ത് ശുചീകരണം കൃത്യമായി പാലിക്കണം. മാസ്ക്കുകളും സാനിറ്റൈസറുകളും സെറ്റിൽ കർശനമായി നിർബന്ധമാണ്. മേക്കപ്പ് ആർട്ടിസ്റ്റുകൾ അടക്കം എല്ലാവരും ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

നിർമ്മാതാവും സംവിധായക ഡിപ്പാർട്ട്മെന്റും പ്രൊഡക്ഷൻ കൺട്രോളറും ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സർക്കാർ ഇപ്പോൾ നിർദേശിച്ചിരിക്കുന്ന 33 ശതമാനത്തിലേക്ക് ആളുകളിലേക്ക് പരിമിതിപ്പെടുത്തണം.

ഷൂട്ടിംഗ് സെറ്റിൽ ഉള്ള എല്ലാവരുടെയും ഫോണുകളിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങൾ പരിചയ സമ്പന്നനായ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കണം. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകി മാറ്റി നിർത്തുക. ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമായിരിക്കണം.

ഗർഭിണികളായ ജോലിക്കാർക്ക് സെറ്റിൽ പ്രവേശനമില്ല. ജോലിയിലുള്ള ആളുടെ ഭാര്യ ഗർഭിണിയെങ്കിൽ അയാളും സെറ്റിൽ വരരുത്. 65 വയസ്സിന് മുകളിലുള്ളവർക്കും സെറ്റുകളിൽ പ്രവേശനമില്ല.

കാസ്റ്റിംഗ് കഴിവതും ഫേസ്ടൈം, സൂം, സ്കൈപ്പ് തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെ ചെയ്യണം. ഓഡീഷൻ നിർബന്ധമെങ്കിൽ സാമൂഹിക അകലം പാലിച്ച് മാത്രം ആവാം. ലഞ്ച് ബ്രേക്കുകളിൽ ആവശ്യമില്ലാത്ത കൂടിച്ചേരലുകൾ അനുവദനീയമല്ല. ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെങ്കിൽ മാത്രം വയ്ക്കുക.സെറ്റിൽ സന്ദർശകരെ കർശനമായും ഒഴിവാക്കുക.

രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകി മാറ്റി നിർത്തുക. ഷൂട്ടിങ്ങിലുടനീളം മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമായിരിക്കണം. ഇവർ നൽകുന്ന റിപ്പോർട്ടും ഡാറ്റയും പ്രൊഡക്ഷൻ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത്. തുടങ്ങിയ നിർദേശങ്ങൾ ആണ് മഹാരാഷ്ട്ര സർക്കാർ മുമ്പോട്ട് വെച്ചിരിക്കുന്നത്.