കൊൽക്കത്ത : സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ 1.30 ലക്ഷം പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. കൊറോണ മഹാമാരി ആരംഭിച്ച കാലം മുതല്‍ കൊല്‍ക്കത്തയില്‍ വലിയ തോതില്‍ വ്യാജ പ്രചാരണങ്ങൾ വ്യാപകമായി പടർന്നിരുന്നു.
വ്യാജ പോസ്റ്റുകളുടെ പ്രളയത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ ഇത് ബംഗാളിന് മാത്രമുള്ളതാണെന്ന് തോന്നുന്നു, എന്നാണ് കൊൽക്കത്തയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
കൊറോണ വൈറസുമായി ബന്ധപെട്ടു വിദ്വേഷ പ്രചാരണം നടത്തിയതിനു കഴിഞ്ഞ രണ്ടുമാസ കാലയളവില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അടക്കം 270 കേസുകളും എടുത്തിട്ടുണ്ട്. ഇതുവരെ കൊറോണ വൈറസിന്റെ മറവില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് 199 പേരെ അറസ്റ്റു ചെയ്തുവെന്നും കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
ഇതിൽ ഭൂരിഭാഗം കേസുകളും കൊറോണയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിച്ചതിനെതിരെയാണ്. വാട്സ്ആപ്പ്, ഫേസ്ബുക് ടിക്ടോക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴിയാണ് വ്യാജ പ്രചരണം നടത്തുന്നത്.
അതേസമയം ബി.ജെ.പിയാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം തടയാനാണ് മമത സര്‍ക്കാരിന്റെ ശ്രമമെന്നാണ് ബി.ജെ.പിയുടെ ആരോപണം.
വ്യാജ വാർത്തകൾക്കെതിരെ സംസ്ഥാന പോലീസിന്റെ നടപടികൾ ഇപ്പോൾ രാഷ്ട്രീയ കലഹത്തിന്റെ വിഷയമായി മാറിയിരിക്കുയാണ്.