ഉംഫുൺ ചുഴലിക്കാറ്റ് സൂപ്പർ സൈക്ലോൺ ആകും; 11 ലക്ഷം പേരെ ഒഴിപ്പിക്കുന്നു

ഭുവനേശ്വർ: ഉംഫുൺ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമാകും. സൂപ്പർ സൈക്ലോൺ ആയി മാറാൻ സാധ്യത. ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് ഇന്ന് കൂടുതൽ രൂക്ഷമായി. കനത്ത മഴയോടൊപ്പം ഉയർന്ന വേഗതയിൽ കാറ്റും തീരത്ത് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇവിടെ നിന്നും പതിനൊന്നു ലക്ഷം പേരെ ഒഴിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുത്തു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ മധ്യ ഭാഗത്തും സമീപ പ്രദേശങ്ങളിലും 13 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ആംഫാൻ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ സൂപ്പർ സൈക്ലോണിക് കൊടുങ്കാറ്റായി മാറുകയും ചെയ്യും എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ, എം. ഡി. ) അറിയിച്ചു.

ഒഡിഷയിലെ പാരദ്വീപിൽ 790 കിലോമീറ്റർ തെക്കായും പശ്ചിമ ബംഗാളിലെ ധികയിൽ നിന്ന് 940 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ആയും ബംഗ്ലാദേശിലെ ഖേപുരിൽ നിന്ന് 1060 തെക്ക് പടിഞ്ഞാറുമായാണ് ഇപ്പോൾ ഉംഫുൺ .
ഇത് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ കുറുകെ വടക്ക് കിഴക്കായി നീങ്ങാനും പശിച്മ ബംഗാളിലെ ധികക്കും ബംഗ്ലാദേശിലെ ഹരിത ദ്വീപുകൾക്കും ഇടയിൽ പശ്ചിമ ബംഗാൾ തീരത്ത് കടന്നു അതി ശക്തമായ കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ട് എന്ന് ഭുവനേശ്വർ കാലാവസ്ഥ കേന്ദ്രം ഡയറക്റ്റർ എച്ച് ആർ ബിശ്വാസ് പറഞ്ഞു.