Home News ഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ചീഞ്ഞ ഇറച്ചി പിടികൂടി

ഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ചീഞ്ഞ ഇറച്ചി പിടികൂടി

0
ഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ചീഞ്ഞ ഇറച്ചി പിടികൂടി

കൊച്ചി: കളമശേരി നഗരസഭ പരിധിയിൽഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന 400 കിലോ പഴകിയ കോഴിയിറച്ചിയൂം എണ്ണയും പിടികൂടി. കൈപ്പടമുകളിലെ ഒരു വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ്മ ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്നതാണിത്.

പാലക്കാട് സ്വദേശി ജുനൈസിന്റെതാണ് സ്ഥാപനമെന്ന് അധികൃതർ പറയുന്നു. വീട് വാടകയ്ക്ക് എടുത്താണ് ഫ്രീസറിൽ മാംസം സൂക്ഷിച്ചിരുന്നത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുമ്പോഴാണ് വൃത്തിഹീനമായി സൂക്ഷിച്ചിരുന്ന ഇറച്ചിയും എണ്ണയൂം പിടികൂടിയത്.

ഇതര സംസ്ഥാന തൊഴിലാളികൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഉടമ കടന്നുകടഞ്ഞിരുന്നു. നഗരത്തിലെ ഹോട്ടലുകൾക്ക് കുറഞ്ഞവിലയ്ക്ക് വിറ്റഴിച്ചിരുന്ന ഇറച്ചിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here