Home News ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍

0

പൈനാവ്: കിഴുക്കാനം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയിരുന്ന ബി.രാഹുലിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വനം വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

നേരത്തെ ഇയാളെ തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉത്തരവിട്ടത്. ആദിവാസി യുവാവിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ആരോപണവിധേയരായ ആറ് ഉദ്യോഗസ്ഥരെ നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here