Home National ബിഹാറില്‍ ഛാഠ് പൂജയ്ക്കിടെ വന്‍ തീപിടുത്തം; 30 പേര്‍ക്ക് പരിക്ക്

ബിഹാറില്‍ ഛാഠ് പൂജയ്ക്കിടെ വന്‍ തീപിടുത്തം; 30 പേര്‍ക്ക് പരിക്ക്

0

പാട്‌ന: ബിഹാറില്‍ ഛാഠ് പൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പത്ത് പേടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ ഔറംഗാബാദ് ജില്ലയില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

പൊള്ളലേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഛാഠ് പൂജയ്ക്കായുള്ള പ്രസാജം പാചകം ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here