Home National നുഴഞ്ഞുകയറ്റശ്രമം: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

നുഴഞ്ഞുകയറ്റശ്രമം: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം കര്‍ണാ സെക്ടറിലെ സുഡ്‌പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ പക്കല്‍ നിന്നും അത്യാധുനിക ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയതാണ് ഇയാളെന്ന് സൈന്യം സൂചിപ്പിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here