Home Featured ചാന്‍സലര്‍ക്ക് വിസിമാരെ പിരിച്ചുവിടാന്‍ അധികാരമില്ല; സ്വയം പരിഹാസ്യനാകരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

ചാന്‍സലര്‍ക്ക് വിസിമാരെ പിരിച്ചുവിടാന്‍ അധികാരമില്ല; സ്വയം പരിഹാസ്യനാകരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

0
ചാന്‍സലര്‍ക്ക് വിസിമാരെ പിരിച്ചുവിടാന്‍ അധികാരമില്ല; സ്വയം പരിഹാസ്യനാകരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് വേണ്ടി ചാന്‍സലര്‍ പദവി അദ്ദേഹം ദുരുപയോഗം ചെയ്തതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍വ്വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണറുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്നും അസ്വാഭാവിക തിടുക്കവും അത്യുല്‍സാഹവുമാണ് അദ്ദേഹത്തിനുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. പാലക്കാട്ടെ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നിയമനം ചട്ടവിരുദ്ധമായി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഗവര്‍ണര്‍ക്കാണെന്നും ഇതില്‍ ആദ്യം വിസിമാരല്ല രാജിവെയ്‌ക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സര്‍വ്വകലാശാലയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിന്റെ അന്തസത്തയെ ഹനിക്കുന്ന നീക്കമാണ്.

സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പിലാകുന്നത് ആ കേസില്‍ മാത്രമാണ്. മറ്റുള്ളവയ്ക്ക് ഇത് ബാധകമല്ല. സര്‍വ്വകലാശാലകളെ സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഗവര്‍ണറുടേത്. വിശദീകരണം പോലും തേടാതെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും തത്സ്ഥാനത്ത് നിന്നും പിരിച്ചുവിടാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ വിസി സ്വയം പരിഹാസ്യനാകരുതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അവസരം കിട്ടുമ്പോഴെല്ലാം സംസ്ഥാന സര്‍ക്കാരിനെ ഇകഴ്ത്താനാണ് ഗവര്‍ണറുടെ ശ്രമം, മന്ത്രിമാരെയും അധിക്ഷേപിക്കുന്നു. പല ബില്ലുകളിലും ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ശക്തമായ ജനകീയപ്രക്ഷോഭം നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here