Home News വയനാട്ടില്‍ കടന്നല്‍കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; 15 പേര്‍ക്ക് പരിക്ക്

വയനാട്ടില്‍ കടന്നല്‍കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; 15 പേര്‍ക്ക് പരിക്ക്

0

കല്‍പ്പറ്റ: വയനാട് പൊഴുതനയില്‍ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. കാവണ അച്ചൂര്‍ കളരിവീട് കുന്ന് കളത്തിങ്കല്‍ വീട്ടില്‍ ടി.ബീരാന്‍കുട്ടി(65) ആണ് മരിച്ചത്. കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പൊഴുതന അച്ചൂരില്‍ വായനാംകുന്ന് കോളനി പ്രദേശത്ത് തൊഴിലുറപ്പ് പണിയെടുക്കുന്ന തൊഴിലാളികളെയാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്.

15 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ 12 പേരെ തരിയോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും രണ്ട് പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും ഒരാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here