Home News സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് 30 കുട്ടികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണ് 30 കുട്ടികള്‍ക്ക് പരിക്ക്

0

കാസര്‍കോട്: സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

രണ്ട് ദിവസമായി നടക്കുന്ന ശാസ്ത്രമേളയുടെ അവസാനദിവസമായ ഇന്ന് തകരഷീറ്റ് കൊണ്ട് സ്ഥാപിച്ച പന്തലാണ് തകര്‍ന്നുവീണത്. പരിക്കേറ്റ കുട്ടികളില്‍ നാല് പേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂ. കുട്ടികളുടെ കൈകാലുകള്‍ക്കും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here