Home News വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം ഇന്ത്യയ്ക്ക്

വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം ഇന്ത്യയ്ക്ക്

0

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പ് വീണ്ടെടുത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് എന്ന വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഇന്ത്യയുടെ ഏഴാമത് ഏഷ്യാ കപ്പ് കിരീടമാണിത്. 2004-ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ 2016 വരെ തുടര്‍ച്ചയായി ആറ് കിരീടങ്ങള്‍ നേടിയ ഇന്ത്യയ്ക്ക് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നിരുന്നു. ആദ്യ കപ്പ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ശ്രീലങ്കയ്ക്ക് പക്ഷെ, ഇന്ന് നിരാശയോടെ മടങ്ങേണ്ടി വന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ സ്മൃതി മന്ഥാന മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 25 പന്തില്‍ 51 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും സ്മൃതിക്കൊപ്പം വിജയപ്പോരാട്ടത്തില്‍ കൂട്ടായി നിന്നു. ഓപ്പണര്‍ ഷെഫാലി വര്‍മ്മ, ജെമിമ റോഡ്രിഗസ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here