
കണ്ണൂര്‍: ആലച്ചേരിയില്‍ നീന്തല്‍ പരിശീലനത്തിനിടെ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളില്‍ സദാനന്ദന്റെയും ബിന്ദുവിന്റെയും മകന്‍ സിബിന്‍(23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം.
നീന്തല്‍ തീരെ വശമില്ലാത്ത സിബിന്‍ കൂട്ടുകാര്‍ ട്യൂബ് എടുക്കാന്‍ പോയ സമയത്താണ് അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.