പാട്ന: ബിഹാറില്‍ മിന്നലേറ്റ് 11 പേര് മരിച്ചു. പുര്‍ണിയ, അരാരിയ, സുപുള്‍ എന്നിവിടങ്ങളിലാണ് മിന്നലേറ്റ് ആളുകള്‍ മരിച്ചത്. പുര്‍ണിയയിലും അരാരിയിലും നാലുപേര്‍ വീതവും സോപൂളില്‍ മൂന്ന് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ബിഹാര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണ സേനയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
അതേസമയം ഛത്തീസ്ഗഢിലും ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുജാപൂര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.