
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയമവകുപ്പ് മന്ത്രി പി. രാജീവ്. വഹിക്കുന്ന പദവിക്ക് അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് പി. രാജീവ് പറഞ്ഞു. ഗവര്‍ണരുടേത് അസാധാരണ നടപടിയാണ്. ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല. സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാന്‍സലര്‍ക്കുള്ളൂവെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്ന് 11.45 ഓടെയാണ് ചില ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് പറഞ്ഞ് രാജ്ഭവന് അറിയിച്ചിരിക്കുന്ന വാര്‍ത്താസമ്മേളനം. സര്‍വ്വകലാശാലകളില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചെഴുതിയ കത്തും ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിടുമെന്നാണ് സൂചനകള്‍. തലസ്ഥാനത്ത് ഇന്നലെ തിരിച്ചെത്തിയ ഗവര്‍ണര്‍ ഇന്ന് നിയമസഭ പാസ്സാക്കിയ ലോകായുക്ത, സര്‍വ്വകലാശാല ബില്ലുകള്‍ അടക്കമുള്ളവ പരിശോധിച്ചേക്കും.
ഇതിനിടെ ഗവര്‍ണറുമായുള്ള അനുനയ ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറി വി.പി.ജോയിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനാണ് ശ്രമം.