Home News കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി റീത്ത് വെച്ചു; പൊലീസ് അന്വേഷണം

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി റീത്ത് വെച്ചു; പൊലീസ് അന്വേഷണം

0
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി റീത്ത് വെച്ചു; പൊലീസ് അന്വേഷണം

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം രാവിലെയാണ് സംഭവം. നായയെ പിന്നീട് കുഴിച്ചിട്ടു.

ഇന്ന് രാവിലെയാണ് സംഭവം. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വെച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണിതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ നായ പലരേയും ആക്രമിച്ചതായും അതില്‍ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ്, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ട് ചെയ്യുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here