
പാലക്കാട്: ഒറ്റപ്പാലത്ത് പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു. വരോട് അത്താണിയില്‍ മെഹതാബിനെയാണ് നായ കടിച്ചത്. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പ്രദേശത്ത് മറ്റ് രണ്ടുപേര്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വിജയന്‍, ഹുസൈന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
പിന്നില്‍ നിന്ന് ഓടിയെത്തിയ മെഹതാബിനെ കടിക്കുകയായിരുന്നു. വലതുകാലിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.