Home News ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവം: ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, നാല് പേരെ പിരിച്ചുവിടും

ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവം: ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, നാല് പേരെ പിരിച്ചുവിടും

0
ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവം: ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, നാല് പേരെ പിരിച്ചുവിടും

തിരുവനന്തപുരം: ഓണസദ്യ വലിച്ചെറിഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏഴ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനമായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ക്കെതിരെയാണ് നടപടി. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം വിവാദമായിരുന്നു.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഓണാഘോഷം. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചു. ഇതായിരുന്നു ജീവനക്കാരെ പ്രകോപിപ്പിച്ചത്.

ശുചീകരണ ജോലി കഴിഞ്ഞെത്തിയ സി.ഐ.ടി.യു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചതാണെന്നായിരുന്നു യൂണിയന്റെ വ്യാഖ്യാനം.

LEAVE A REPLY

Please enter your comment!
Please enter your name here